ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ആശങ്കയില്‍

പാലക്കാട്: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ കടുത്ത ഭീതിയില്‍. ഇവരെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വേണ്ടത്ര വേഗത്തിലാകാത്തതാണ് ഇവരെ ആശങ്കയിലാക്കിയത്.

പാലക്കാട് വടക്കാഞ്ചേരി സ്വദേശി പ്രമോജും ഭാര്യ ജോഷി മോളും ഉള്‍പ്പടെ മുപ്പത്തിയഞ്ചോളം പേരാണ് ലിബിയയിലെ ബന്‍ഹാസയില്‍ കുടുങ്ങികിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ആരും ബന്ധപ്പെടാത്തത് ഇവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

റോഡ് ഗതാഗതം, വാര്‍ത്താവിനിമയം ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകായാണെന്ന് പ്രമോജ് റിപ്പോര്‍ട്ടറോട് പറഞ്ഞു. പ്രശ്‌നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് പോലും അപകടത്തിലായേക്കാമെന്ന ഭീതിയിലാണ് ഇവര്‍.

Top