ലിജോ പെല്ലിശേരിയുടെ ‘ഡബിള്‍ ബാരല്‍’ ചിത്രം ജൂലൈ 30 ന് എത്തും

ലിജോ പെല്ലിശേരിയുടെ സംവിധാനം ചെയ്യുന്ന ‘ഡബിള്‍ ബാരല്‍’ ചിത്രം ജൂലൈ 30 ന് പ്രദര്‍ശനത്തിനെത്തും. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഏറെ വ്യത്യസ്തമായ കാഴ്ചാനുഭവം ഒരുക്കുകയെന്ന ലക്ഷ്യവുമായാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ടിത്രത്തില്‍ മലയാളം- തമിഴ് യുവതാരങ്ങള്‍ അണിനിരക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സൂപ്പര്‍ ഹിറ്റായ ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് ‘ഡബിള്‍ ബാരല്‍’. മലയാളം ഇന്നേവരെ പരീക്ഷിക്കാത്ത ഒരു കോമ്പിനേഷനാണ് ഈ ചിത്രത്തില്‍ പരീക്ഷിക്കുന്നത്.

ആക്ഷന്‍-കോമഡി-ത്രില്ലര്‍-ഹൊറര്‍ കഥാപാത്രങ്ങള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേര്, വ്യത്യസ്തമായ വേഷ ഭൂഷാദികള്‍. ഗോവയിലാണ് ചിത്രീകരണം.

പ്രിഥ്വിരാജ്, ഇന്ദ്രജിത്, ആര്യ, ആസിഫലി, സണ്ണി വെയ്ന്‍, സ്വാതി റെഡ്ഢി, ഇഷ ഷെര്‍വാണി, രചന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

Top