ലിംഗയുടെ ടീസര്‍ പുറത്തിറങ്ങി

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രമായ ലിംഗയുടെ ടീസര്‍ പുറത്തിറങ്ങി. സ്‌റ്റൈല്‍ മന്നന്‍ വമ്പന്‍ സ്‌റ്റൈലിഷായിട്ടാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡബിള്‍ റോളിലാണ് രജനി എത്തുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്.

സോനാക്ഷി സിന്‍ഹ, അനുഷ്‌ക ഷെട്ടി എന്നിവരാണ് നായിക വേഷത്തില്‍. റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനങ്ങള്‍ എ.ആര്‍. റഹ്മാന്‍. രജനിയുടെ സൂപ്പര്‍ ഹിറ്റുകളായ മുത്തു, പടയപ്പ എന്നിവ സംവിധാനം ചെയ്തത് കെ.എസ്. രവികുമാറായിരുന്നു. രജിനിയുടെ പിറന്നാളായ ഡിസംബര്‍ 14 നു ചിത്രം റിലീസ് ചെയ്യും.

Top