ലിംഗയില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പാട്ട്

ലിംഗയില്‍ രജീനീകാന്തിനെ ആദ്യമായി കാണിക്കുമ്പോഴുള്ള പാട്ട് ആലപിച്ചിരിക്കുന്നത് എസ്.പി. ബാലസുബ്രമണ്യം. എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മറ്റൊരു പാട്ടും എസ്.പി. ബാലസുബ്രമണ്യം പാടുന്നുണ്ട്. വൈരമുത്തുവാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ടു പാട്ടുകള്‍ മാത്രാണ് ഇനി ചിത്രീകരിക്കാനുള്ളത്. അനുഷ്‌കയും സോനാക്ഷി സിന്‍ഹയുമാണ് ലിംഗയിലെ നായികമാര്‍. റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മിക്കുന്നത്. ഡബിള്‍ റോളിലാണ് രജനീകാന്ത് ലിംഗയില്‍ പ്രത്യക്ഷപ്പെടുന്നത്. രജനിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ചിത്രം തിയ്യെറ്ററില്‍ എത്തും.

Top