വിസെന്റെ കാല്‍ഡറോണ: അത്‌ലറ്റികോ മാഡ്രിഡിന്റെ തട്ടകത്തില്‍ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം തിരിച്ചു പിടിച്ചു. കഴിഞ്ഞ സീസണില്‍ ബാഴ്‌സയുടെ ഗ്രൗണ്ടായ ന്യൂക്യാമ്പില്‍ തോല്‍വിയേറ്റ് വാങ്ങി അത്‌ലറ്റികോയ്ക്ക് കിരീടം സമ്മാനിച്ച മെസ്സിയും കൂട്ടരും ഇത്തവണ കണക്കു തീര്‍ത്തു. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം 65ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് വിജയഗോള്‍ നേടി വിജയം വരിച്ചത്.
37 കളിയില്‍ നിന്ന് 93 പോയന്റോടെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുളള റയലിന് 89 പോയന്റാണുളളത്. ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ റയലിന് ബാഴ്‌സയെ മറികടക്കാന്‍ കഴിയില്ല.
ലാലിഗ ചരിത്രത്തില്‍ ബാഴ്‌സയുടെ 23ാം കിരീടമാണിത്. 1997-98,1998-99 സീസണുകളില്‍ ബാഴ്‌സ ലാലിഗ നേടുമ്പോള്‍ ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകന്‍ ലൂയി ഹെന്റിക്കിന് ഫലത്തില്‍ ഇത് മൂന്നാം കിരീടജയമാണ്. ലീഗില്‍ ഒരു മല്‍സരം ബാക്കി നില്‍ക്കെയാണ് ബാഴ്‌സയുടെ നേട്ടം.


