ലാസ്‌വേഗാസ്: അമേരിക്കയിലെ ലാസ്‌വേഗാസ് വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ലാസ്‌വേഗാസിലെ മഖ്യാരന്‍ വിമാനത്താവളത്തിലാണ് സംഭവം.
വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പായിരുന്നു തീപിടുത്തം. ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ ഒഴിപ്പിച്ചു. സംഭവസമയത്ത് 159 യാത്രക്കാരും 13 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ലണ്ടനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 777 വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. വിമാനത്തിന്റെ ഇടത്തേ എഞ്ചിനാണ് തീപിടിച്ചത്. പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് പിന്‍ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പെട്ടത്.


