ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഇതാദ്യമായാണ് ലാല്‍ ജോസിന്റെ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വിക്രമാദിത്യനില്‍ നിവിന്‍ പോളി വേഷം ചെയ്തിരുന്നു. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്.
ലാല്‍ ജോസ് ഒരുക്കുന്നു മറ്റൊരു ചിത്രം നീന പ്രദര്‍ശനത്തിന് തയ്യാറായി. ദീപ്തി സതി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബും ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. ആര്‍ വേണുഗോപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


