ദില്ലി: ലളിത് മോദി വിവാദം സര്‍ക്കാര്‍ കാര്യമാക്കുന്നില്ലെന്നും ടിവി ചാനലുകള്‍ക്ക് മാത്രമാണ് ഇത് പ്രധാനമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അരുണ്‍ ജയ്റ്റ്‌ലിയുടെ ഈ പ്രതികരണം.
പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നത പുറത്തുവന്നു. ലളിത് മോദിയുമായി സുഷമസ്വരാജിന്റെ കുടുംബത്തിനുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ രേഖകള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
ആരും രാജിവെക്കേണ്ടതില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ബി.ജെ.പി തീരുമാനം. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നേരിടുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ചരക്ക് സേവന നികുതി ബില്‍ ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി എന്നിവ പാസാക്കാന്‍ പ്രാദേശിക പാര്‍ടികളുടെ സഹകരണം തേടുമെന്നു അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യതാല്പര്യം ആഗ്രഹിക്കുന്ന ഒരു പാര്‍ടിയും അതിന് തടസ്സം നില്‍ക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ലളിത് മോദി വിവാദം പാര്‍ടി കാര്യമാക്കുന്നില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.


