ന്യൂഡല്‍ഹി: മുന്‍ ഐപിഎല്‍കമ്മീഷണര്‍ ലളിത് മോഡി കൊച്ചി ഐപിഎല്‍ ടീമിനെ ഭീഷണിപ്പെടുത്തിയതായി ആരോപണം. ഇതു സംബന്ധിച്ച് ബിസിസിഐക്ക് ലളിത് മോഡി അയച്ച ഇമെയില്‍ രേഖകള്‍ പുറത്തുവന്നു. ലളിത് മോദി ഐപിഎല്‍ ചെയര്‍മാനായിരിക്കെയാണ് സംഭവം. ലേലത്തില്‍ പങ്കെടുത്താല്‍ ഹോം മത്സരങ്ങള്‍ ഉത്തരേന്ത്യയിലേക്ക് മാറ്റുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.
അദാനിക്കുവേണ്ടിയായിരുന്നു ലളിത് മോദി ഇക്കാര്യത്തില്‍ ഇടപെട്ടതെന്നറിയുന്നു.വിഷയത്തില്‍ ശശി തരൂര്‍ ഇടപെട്ടതായി നേരത്തേ ആരോപണങ്ങളുണ്ടായിരുന്നു.


