ലളിത് മോഡിയ്ക്ക് യാത്രാ രേഖകള്‍ നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഐ.പി.എല്‍. മുന്‍കമ്മീഷണര്‍ ലളിത് മോദിക്ക് യാത്രാരേഖകള്‍ നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി ഇക്കാര്യം വിശദീകരിക്കാന്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം അനാവശ്യ ബഹളുമുണ്ടാക്കുന്നതിനാല്‍ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.

തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കിടയിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു.

Top