ന്യൂഡല്‍ഹി: വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്. ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ലളിത് മോഡിക്ക് വഴിവിട്ട് സഹായം നല്‍കിയ സുഷമ സ്വരാജിനെ പ്രധാനമന്ത്രി പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്.
സംഭവനത്തില്‍ തന്റെ തെറ്റ് മനസിലാക്കി സുഷമ സ്വരാജ് രാജിവെക്കുകയാണ് വേണ്ടത്. ഇതിന് അവര്‍ തയാറാകാത്ത പക്ഷം പ്രധാനമന്ത്രി തന്നെ ഇവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും എഎപി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ.് സുഷമയുടെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.


