വിവാദ ട്വീറ്റ്; ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി

ന്യൂഡല്‍ഹി: ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിക്കെതിരെ രാഷ്ട്രപതി ഭവന്‍ പരാതി നല്‍കി. ജൂണ്‍ 23 ന് നടത്തിയ ട്വിറ്റര്‍ പോസ്റ്റില്‍ മോഡി രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിതാ പോളിനെതിരെ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് പരാതി.

ഒമിതാ പോളും ഹവാലാ ഇടപാടുകാരന്‍ വിവേക് നാഗ്പാലും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലായിരുന്നു മോഡിയുടെ ട്വീറ്റ്.

മോഡിയുടെ ട്വീറ്റ് അടിസ്ഥാന രഹിതമാണെന്നും മനഃപൂര്‍വം കരിവാരിത്തേക്കാനുള്ള ആരോപണം മാത്രമാണിതെന്നും ഉമിത പോളിനുവേണ്ടി രാഷ്ട്രപതി ഭവന്‍ അന്ന് പ്രതികരിച്ചിരുന്നു. മോഡിക്കെതിരെ ഏതാനും ദിവസം മുന്‍പാണ് രാഷ്ട്രപതി ഭവന്‍ പരാതി നല്‍കിയത്.

പരാതി ലഭിച്ചതായി ദല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി സ്ഥിരീകരിച്ചു. പരാതിയിന്മേല്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. മോഡിക്കെതിരെ ഏതുതരത്തിലുള്ള കുറ്റം ചുമത്തണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കും.

അതേസമയം, ഐ.പി.എല്‍ കോഴയിടപാട് കേസില്‍ ലളിത് മോദിക്കെതിരെ സമന്‍സ് അയക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയിട്ടുണ്ട്.

Top