ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കില്‍ 15 ബറ്റാലിയനുകളോട് കനത്ത ജാഗ്രത പുലര്‍ത്തുവാനുള്ള നിര്‍ദേശം ഇന്ത്യന്‍ ആര്‍മി നല്‍കിയതായി റിപ്പോര്‍ട്ട്. മേഖലയില്‍ സൈന്യം റിസര്‍വ് ബറ്റാലിയനുകളോട് തയാറായി നില്‍ക്കുവാനും നിര്‍ദേശിച്ചിട്ടുണ്ട്. ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് സൈന്യം നേരത്തെ കടന്നു കയറിയ പ്രദേശത്തു വരെ എത്തിച്ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 50 സൈനീകരാണ് ചുമര്‍ മേഖലയിലുള്ള 30- ആര്‍ സെക്ടറിലേക്ക് കടന്നു കയറിയിരിക്കുന്നത്. ഇവിടെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും 100 മീറ്റര്‍ മാത്രം ദൂരത്തില്‍ മുഖാമുഖം കണ്ടതായാണ് റിപ്പോര്‍ട്ട്,

നേരത്തെ 30- ആര്‍ സെക്ടറിലേക്ക് കടന്നു കയറിയ ചൈനീസ് സൈന്യത്തിന് ഹെലികോപ്റ്റര്‍ വഴി ചൈന ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു, ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശത്തിന് ശേഷമാണ് നേരത്തെ കടന്നുകയറിയ സൈന്യം തിരികെ പോയത്.

 

Top