ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം; ചരിത്ര നേട്ടത്തിലേക്ക് കാല്‍വെച്ച് ആപ്പിള്‍

ന്യൂയോര്‍ക്ക്: ഒരു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ആദ്യ കമ്പനിയെന്ന ചരിത്രനേട്ടത്തിലേക്ക് ആപ്പിള്‍. ഇപ്പോഴത്തെ ട്രെന്‍ഡുകളനുസരിച്ച് ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി സ്ഥാപനമായ ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യം കൈവരിച്ചേക്കും. നിലവില്‍ ആപ്പിളിന്റെ വിപണി മൂല്യം 77,000 കോടി ഡോളറാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വലിപ്പം ഇപ്പോഴും 2.15 ലക്ഷം കോടി ഡോളറാണ്.

്പുറത്തുവിട്ട പ്രവര്‍ത്തന ഫലം അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ആപ്പിളിന്റെ ലാഭം 33 ശതമാനം ഉയര്‍ന്ന് 1360 കോടി ഡോളറായി. ഇക്കാലയളവില്‍ ചൈനയില്‍ നിന്നുള്ള വരുമാന വര്‍ധനയും ഐ ഫോണിന്റെ വില്‍പ്പനയിലുണ്ടായ കുതിപ്പുമാണ് ആപ്പിളിന് ഗുണമായത്. മൂന്ന് മാസത്തിനിടെ 610 ലക്ഷം ഐ ഫോണുകളുടെ വില്‍പ്പന നേടി.

ആപ്പിളിന്റെ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 27 ശതമാനം ഉയര്‍ന്ന് 5801 കോടി ഡോളറായി. ചൈനയില്‍ ഐ ഫോണ്‍ വില്‍പ്പന റെക്കാഡുകള്‍ തിരുത്തി മുന്നേറുകയാണ്.

ഐ ഫോണിന്റെയും മാക് ബുക്കുകളുടെയും ആപ്പ്‌സ്റ്റോര്‍ എന്നിവയുടെ മികച്ച പ്രകടനമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നതെന്ന് ചീഫ് എക്‌സിക്യുട്ടിവ് ടിം കുക്ക് പറഞ്ഞു.

Top