വാഷിംഗ്ടണ്‍: റോഹിങ്ക്യ മുസ്ലിങ്ങള്‍ക്കെതിരായ പ്രക്ഷോഭംഅവസാനിപ്പിക്കണമെന്ന് മ്യാന്‍മാറിനോട് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
ഇത്തരം നടപടികള്‍ തുടച്ചു നീക്കുന്നതിലൂടെ മാത്രമേ പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന ഭരണത്തില്‍ നിന്നും ജനാധിപത്യപരിവര്‍ത്തനത്തിന്റെ വിജയം പൂര്‍ണമാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 1.3 ദശലക്ഷം വരുന്ന റോഹിങ്ക്യകള്‍ പടിഞ്ഞാറന്‍ മ്യാന്‍മാറിലാണ് ഉള്ളത്. മിക്കവാറും പൗരത്വം നിഷേധിക്കപ്പെട്ട ഇവര്‍ കുടിയേറ്റ പ്രതിസന്ധിയെ തുടര്‍ന്ന് തെക്ക് കിഴക്കന്‍ ഏഷ്യയുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇത്തരത്തില്‍ രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടിവന്ന 3,500ഓളം പേര്‍ തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവുമില്ലാതെ തിരസ്‌ക്കരിക്കപ്പെട്ട് കിടക്കുകയാണ്.
മറ്റു രാജ്യങ്ങള്‍ പ്രവേശനം നിഷേധിച്ചതോടെ യാത്രാബോട്ടുകളിലായി കടലില്‍ അലയുന്ന നിരവധി സംഘങ്ങളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.


