റോഡുകളുടെ ശോച്യാവസ്ഥ:അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കമമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. . സാങ്കേതിക പ്രശ്‌നം പറയാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് എ.മുഹമ്മദ് മുശ്താഖ് നിര്‍ദ്ദേശിച്ചു. മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലാണ് റോഡ് മോശം സ്ഥിതിയിലായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
നഗരസഭയും സര്‍ക്കാരും കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. എര്‍ട്രാക്ക് പ്രസിഡന്റ് കെ.രംഗനാഥപ്രഭു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

Top