റൊമാരിയോ ഇനി സെനറ്ററുടെ കുപ്പായത്തില്‍

റിയോ ഡി ജനറോ: മുന്‍ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം റൊമാരിയോ ഇനി സെനറ്ററുടെ കുപ്പായത്തില്‍. റിയോ ഡി ജനറോയിലെ സെനറ്ററായാണ് സൂപ്പര്‍ താരം ബൂട്ടുകെട്ടുന്നത്. റിയോ ഡി ജനറോയിലെ കൗണ്‍സിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് റൊമാരിയോ വിജയിച്ചത്.

4.5 മില്യണ്‍ വോട്ടാണ് ബ്രസീലിന്റെ മുന്‍ മഞ്ഞക്കുപ്പായക്കാരന് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 60 ശതമാനവും റോയുടെ പെട്ടിയില്‍ വീണു.

Top