റെനോ യൂസ്ഡ് കാര്‍ വിപണിയിലേക്കും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ റെനോ ഇന്ത്യന്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതോടൊപ്പം യൂസ്ഡ് കാര്‍ വിപണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം. യൂസ്ഡ് കാറുകള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുക വഴി മികച്ച ബ്രാന്റായി മാറാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

നിലവില്‍ കുറഞ്ഞ പങ്കാളിത്തമുള്ള ഇന്ത്യന്‍ വിപണിയില്‍ അത് ശക്തമാക്കുകയാണ് കമ്പനിയുടെ വരും വര്‍ഷത്തിലെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ റോഡുകള്‍ക്കനുയോജ്യമായ വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ചെന്നൈയിലെ ഗവേഷണകേന്ദ്രങ്ങളോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ റെനോ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യമൊരുക്കും. ഇങ്ങനെ വാങ്ങുന്ന വാഹനങ്ങളുപയോഗിച്ച് യൂസ്ഡ് കാര്‍ വിപണിയിലേക്ക് പ്രവേശിക്കാനാണ് റെനോയുടെ നീക്കം.

Top