റെക്കോഡ് സാറ്റലൈറ്റ് തുകയുമായി ദിലീപിന്റെ ‘ഇവന്‍ മര്യാദരാമന്‍’

ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ സിനിമ ‘ഇവന്‍ മര്യാദരാമന്‍’ നേടിയത് റെക്കോഡ് സാറ്റലൈറ്റ് തുക. ആറരക്കോടി രൂപയ്ക്കാണ് ഇവന്‍ മര്യാദരാമന്റെ ഉപഗ്രഹ സംപ്രേഷണാവകാശം വിറ്റു പോയത്. പ്രമുഖ സിനിമാചാനലാണ് സിനിമയുടെ ഉപഗ്രഹ സംപ്രേഷണാവകാശം വാങ്ങിയത്.

സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് സിനിമയുടെ മലയാളം പതിപ്പാണ്. ഉദയ്കൃഷ്ണ-സിബി കെ തോമസ് ടീം ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ ഭാഗ്യനായിക നിക്കി ഗല്‍റാണിയാണ് നായിക.

വലിയ മുതല്‍ മുടക്കില്‍ തയാറാക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍നിന്നു ചുരുക്കം താരങ്ങളേ അഭിനയിക്കുന്നുള്ളൂ. തമിഴ്, തെലുങ്ക് പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.

Top