റിലയന്‍സ് ജിയോ ഫോര്‍ ജി താരിഫ് കുറവ് വരുത്തുന്നു

Master jio logo

റിലയന്‍സ് ജിയോ ഫോര്‍ ജി മൊബൈല്‍ സര്‍വ്വീസ് താരിഫ് നിരക്ക് കുറവ് വരുത്തുന്നു. താരിഫ് നിരക്കില്‍ 20 ശതമാനം കുറവ് വരുത്തിയേക്കും. റിലയന്‍സിന്റെ ഡേറ്റ താരീഫിലാണ് കുറവ് വരുത്തുന്നത്.

2015 ഓടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഫോര്‍ജി മൊബൈല്‍ സര്‍വ്വീസായ റിലയന്‍സ് ജിയോയുടെ സേവനം ഉപഭോക്തകള്‍ക്ക് ലഭിച്ച് തുടങ്ങും.  70,000 കോടി രൂപയുടെ നിക്ഷേപമാണ് ഫോര്‍ജി സേവനം ലഭ്യമാക്കുന്നതിന് റിലയന്‍സ് നടത്തിയിരിക്കുന്നത്.

ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് തുടങ്ങിയ ഇന്ത്യയിലെ പ്രധാന നാല് മൊബൈല്‍ സേവന ദാതാക്കളുടെ നിലവിലെ വിപണി 79 ശതമാനമാണ്. ഇത് 2015 ഓടെ 83 ശതമാനമാകുമെന്നാണ് ഫിച്ച് പ്രതീക്ഷിക്കുന്നത്.

Top