റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനെതിരേ കൈയേറ്റ ശ്രമം

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനെതിരേ അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൈയേറ്റ ശ്രമം.

യുഡിഎഫ് പ്രവര്‍ത്തകരാണ് നികേഷ് കുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടര്‍ രതീഷിനു നേരെയും പ്രവര്‍ത്തകര്‍ കൈയേറ്റ ശ്രമം നടത്തി.

തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു സംഭവം.

ഇരുവരേയും കയ്യേറ്റം ചെയ്യാനും അധിക്ഷേപിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു.

Top