ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് റായ് ലക്ഷ്മി. തമിഴിലെ സൂപ്പര്‍ സംവിധായകന്‍ എ.ആര്‍. മുരുഗദോസിന്റെ അകിര എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റം. സംവിധായകന്‍ അനുരാഗ് കശ്യപാണ് വില്ലനായി അഭിനയിക്കുന്നത്. അനുരാഗുമൊത്തുള്ള സീനുകളിലാണ് ലക്ഷ്മി അഭിനയിച്ചത്. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. സോനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ നായിക. അല്‍പ്പം ബോള്‍ഡായ കഥാപാത്രത്തെയാണ് ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ആക്ഷന്‍ ത്രില്ലറായ അകിരയില്‍ അതിഥി താരമാണെങ്കിലും കഥയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്നത് തന്റെ കഥാപാത്രമാണെന്നും ലക്ഷ്മി പറയുന്നു. ഗ്ലാമര്‍ റോളില്‍ അഭിനയിക്കാനല്ല താന്‍ ബോളിവുഡിലേക്ക് പോയത്. ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയെന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്നും ലക്ഷ്മി. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ
റായ് ലക്ഷ്മി ഹാപ്പിയാണ്


