വണ്‍പ്ലസ് വണ്ണിന്റെ വിജയത്തിന് ശേഷം അതിന്റെ അടുത്ത തലമുറ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. വണ്‍പ്ലസ് 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫോണ്‍ ജൂലായ് 27 ന് പുറത്തിറങ്ങും.
ഏകദേശം 450 ഡോളര്‍ (28,500 രൂപ) ആയിരിക്കും ഫോണിന്റെ വിലയെന്ന് കമ്പനി സി.ഇ.ഒ. പീറ്റ് ലോ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നാല് ജിബി ശേഷിയുള്ള എല്‍.പി.ഡി.ഡി.ആര്‍.4 റാമുള്ള ( ഘജഉഉഞ4 ) ലോകത്തെ ആദ്യസ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമിത്.
നേരത്തെ നാല് ജിബി റാമുള്ള അസുസ് സെന്‍ഫോണ്‍ 2 വിപണിയിലെത്തിയിരുന്നു. പക്ഷേ, അതിന്റെ റാം ശേഷി എല്‍.പി.ഡി.ഡി.ആര്‍.3 ആണ്. കാരണം 32 ബിറ്റ് ( 32 യശ േ) സി.പി.യു ഉപയോഗിക്കുമ്പോള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് 3ജിബി റാം മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.
സി.പി.യു. 64 ബിറ്റ് ആകുമ്പോള്‍ കഥ മാറും. വണ്‍പ്ലസ് 2 ഫോണ്‍ ഈ ഗണത്തില്‍ പെടുന്നു. അതിനാല്‍ റാം ശേഷി എല്‍.പി.ഡി.ഡി.ആര്‍.4. ഈ കോണ്‍ഫിഗറേഷനോടുകൂടിയ ആദ്യഫോണായിരിക്കും വണ്‍പ്ലസ് 2.
സ്‌നാപ് ഡ്രാഗണ്‍ 810 വെര്‍ഷന്‍ 2 ഒക്ടാകോര്‍ പ്രൊസസര്‍, യു.എസ്.ബി. ടൈപ്പ് സി പോര്‍ട്ട്, ഫിംഗര്‍പ്രിന്റര്‍ സ്‌കാനര്‍ എന്നിവയും ഫോണിലുണ്ടാകും.
വണ്‍പ്ലസ് 2 വിന്റെ സ്‌ക്രീന്‍ വലിപ്പം എത്രയായിരിക്കുമെന്ന കാര്യം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യമിറങ്ങിയ മോഡലിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചായിരുന്നു. പുതിയ ഫോണിന്റേത് അഞ്ചര ഇഞ്ചിനും 5.7 ഇഞ്ചിനും ഇടയിലായിരിക്കും വലിപ്പമെന്ന് സൂചനയുണ്ട്.
13 എംപി മുഖ്യക്യാമറയാകും ഫോണിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
16 ജിബി, 64 ജിബി എന്നിങ്ങനെ വ്യത്യസ്ത ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് പതിപ്പുകള്‍ ഫോണിനുണ്ടാകും.


