റഷ്യയുടെയും ഇന്ത്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിയുടെ വക്കിൽ

ന്യൂഡൽഹി: ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിയുടെ വക്കിലെത്തിയതായി റിപ്പോർട്ടുകൾ. ഇന്ത്യൻ കൃത്രിമോപഗ്രഹം കാർട്ടോസാറ്റ്-2എഫ് ഉം റഷ്യൻ കൃത്രിമോപഗ്രഹം കനോപസ്-5 ഉം തമ്മിലുള്ള കൂട്ടിയിടിയാണ് ഒഴിവായത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇങ്ങനയൊരു സംഭവം ഉണ്ടായതായി ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ റോസ്കോസ്മോസിന്റെ റിപ്പോർട്ടിന് വിരുദ്ധമായി, ഇരു ഉപഗ്രഹങ്ങളും തമ്മിൽ 420 മീറ്റർ അകലമുണ്ടായിരുന്നെന്ന് ഐഎസ്ആർഒ മേധാവി കെ. ശിവൻ വ്യക്തമാക്കി. നാല് ദിവസമായി കാർട്ടോസാറ്റ് -2 എഫിന്റെ പാത ഐഎസ് ആർഒ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ട് ഉപഗ്രഹങ്ങളും പരസ്പരം 150 മീറ്ററിൽ കുറഞ്ഞ ദൂരത്തിൽ എത്തിക്കഴിഞ്ഞാൽ മാത്രമേ ഉപഗ്രത്തിന്റെ ഗതിയിൽ മാറ്റം വരുത്തേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Top