റഷ്യക്കാര്‍ക്ക് ഇവള്‍ ‘അപകടകാരി ‘ ; ബ്രിട്ടീഷ് യുവതിയെ നാടുകടത്തി

റഷ്യയിലെ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ യുവതിയെ റഷ്യ നാടുകടത്തി. റഷ്യന്‍ സൊസൈറ്റിക്ക് അപകടകാരിയെന്ന് വിശേഷിപ്പിച്ചാണ് ഈ യുവതിക്ക് ലോക്കല്‍ കോടതി ശിക്ഷ വിധിച്ചത് . റഷ്യക്കെതിരെ ചാര പ്രവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ലോറ മാരി സമ്മനര്‍ എന്ന 25കാരിയെ നാടുകടത്തിയത്.

റഷ്യയിലെ ഇന്റേര്‍നല്‍ സെക്യൂരിറ്റി സര്‍വീസായ എഫ്എസ്ബിയും പോലീസുമാണ് യുവതി ചാരപ്രവൃത്തി ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. രാജ്യത്തിന് ദോഷമായ തരത്തിലാണ് യുവതിയുടെ പ്രവര്‍ത്തനങ്ങളെന്നും രാജ്യത്തില്‍ അനുവര്‍ത്തിക്കേണ്ട ജീവിത രീതി വനിത പാലിക്കുന്നില്ലെന്നും അതുകൊണ്ട് 10 ദിവസത്തേക്ക് രാജ്യത്ത് താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായും കോടതി വൃത്തങ്ങള്‍ പറഞ്ഞു.

1917ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തിന്റെ ഭാഗമായുണ്ടായ ജോലി സംബന്ധമായ പ്രശ്‌നങ്ങളും ഇപ്പോഴത്തെ ജീവിത സാഹചര്യത്തേയും കുറിച്ച് റിസര്‍ച്ച് നടത്തുന്നതിനിടെയാണ് യുവതിയുടെ നാടുകടത്തല്‍. വിവരങ്ങള്‍ ശേഖരിക്കുവാനായി യുവതി കുഴിച്ചു പരിശോധന നടത്തിയിരുന്നു. ഇതെല്ലാം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നുണ്ടായിരുന്നു. പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുവാനാണ് യുവതി ശ്രമിക്കുന്നതെന്ന് ലോക്കല്‍ മീഡിയ പ്രചരിപ്പിച്ചു. പിന്നീട് യുവതി നോട്ടപ്പുള്ളിയാവുകയായിരുന്നു.

റഷ്യക്ക് ഇവള്‍ അപകടമാണെന്നും ഉടന്‍ തന്നെ നാടുകടത്തണമെന്നുമാണ് കോടതി വിധിച്ചത്. ചെറിയ തുക പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. റഷ്യയില്‍ ഇതിനു മുമ്പും പഠിക്കാന്‍ വന്നവരെ നാടുകടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിസര്‍ച്ചിനായി എത്തിയ നാലു പേരെ രാജ്യത്തിന്റെ സുരക്ഷയെ പ്രതി നാടു കടത്തിയിട്ടുണ്ട്.

ബിസിനസ് കള്‍ച്ചറല്‍ വിസാ റിസര്‍ച്ചിനായി ഒട്ടും യോജിച്ചതല്ലെന്ന് യുവതി നേരത്തേ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും മന്ത്രാലയത്തെ ചൊടിപ്പിച്ചിരുന്നു.

Top