റയല്‍ റിയല്‍ ക്ലാസിക്; ബാഴ്‌സ വീണു

മാഡ്രിഡ്: റയലിന്റെ തട്ടകത്തില്‍ നടന്ന ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ പരാജയം രുചിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സിലോണയെ പരാജയപ്പെടുത്തിയത്. റൊണാള്‍ഡോയും പെപ്പയും ബന്‍സേമയും റയലിനായി വലചലിപ്പിച്ചപ്പോള്‍ ബാഴ്‌സയുടെ ആശ്വാസ ഗോള്‍ നെയ്മറുടെ ബൂട്ടില്‍ നിന്നായിരുന്നു. ജയത്തോടെ സ്പാനിഷ് ലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്തെത്തി.

Top