റണ്‍വേയില്‍ വിള്ളല്‍: കരിപ്പൂര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

കോഴിക്കോട് : കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍  വിള്ളല്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വൈകിട്ട് റണ്‍വേ തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.  വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങളെ താത്കാലികമായി വഴിതിരിച്ചു വിടും.

Top