മുംബൈ: ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി രൂപയെ ബാധിച്ചിട്ടില്ലെന്ന് സൂചനകള്‍ നല്‍കി രൂപയുടെ വിപണി മൂല്യം മുന്നേറുന്നു. ഇന്ന് എട്ടു പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 63.32ലാണു വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായ ആറാം ദിനമാണ് രൂപ നോട്ടത്തില്‍ നില്‍ക്കുന്നത്. ഇന്നലെ രൂപ നാലു പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. 63.40ലായിരുന്നു ഇന്നലെ വിനിമയം അവസാനിപ്പിച്ചത്.
എന്നാല്‍, യൂറോയ്ക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. ഡോളറിനെതിരെ 1.3 ശതമാനമാണു മൂല്യത്തില്‍ കുറവുണ്ടായത്.
ഓഹരി വിപണികളില്‍ ഇന്നും മുന്നേറ്റം ദൃശ്യമാണ്. മുംബൈ സൂചിക 62 പോയിന്റും ദേശീയ സൂചിക 20 പോയിന്റും ഉയര്‍ന്നു വ്യാപാരം പുരോഗമിക്കുന്നു (11.00അങ നുള്ള നില)


