രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഒരു ഡോളറിന് 65 രൂപ

മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്, ഒരു ഡോളറിന് 65 രൂപ. രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ചൈന കറന്‍സി മൂല്യം കുറച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഡോളറിനു മൂല്യം ഉയര്‍ന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഒരാഴ്ചയായി വിനിമയമൂല്യം ഇടിയുന്ന രൂപയ്ക്ക് ഇന്നലെ ഡോളറുമായുളള വിനിമയത്തില്‍ 59 പൈസ ഇടിവാണുണ്ടായത്. 2013 സെപ്റ്റംബറിനുശേഷം രൂപയ്ക്കുണ്ടാകുന്ന ഏറ്റവും താഴ്ന്ന മൂല്യമാണിത്.

ഡോളറിനെതിരേ രൂപ 65ല്‍ താഴെ പോകാതിരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഇന്നുതന്നെ നടപടിയുണ്ടാകുമെന്നു വിലയിരുത്തലുണ്ട്. ഡോളര്‍ വിറ്റഴിക്കാനാകും റിസര്‍വ് ബാങ്കിന്റെ നീക്കം.

യുവാന്റെ മൂല്യം കുറച്ചത് ലോകവ്യാപകമായി കറന്‍സികളെ ബാധിച്ചിട്ടുണ്ട്. ഒ

Top