രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി

അമേഠി: കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്ത്. 11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത രാഹുലാണു ദേശീയ തലത്തില്‍ പ്രശ്‌നമേറ്റെടുത്തിരിക്കുന്നതെന്നു സ്മൃതി ഇറാനി പരിഹസിച്ചു.

അമേഠിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് കാണാനില്ല. അമേഠിയിലെ എം.പി തന്റെ പാത പിന്‍തുടര്‍ന്ന് ഇവിടെ എത്തുമെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും സ്മൃതി പറഞ്ഞു.

രാഹുലിന്റെ മണ്ഡലമായ അമേഠിയിലെത്തി കര്‍ഷകരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിനെതിരായി സ്മൃതിയുടെ വിമര്‍ശനം.

Top