രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിങ്

ന്യുഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സോണിയാഗാന്ധിയില്‍ നിന്നും നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാകണമെന്നാണ് ദിഗവിജയ് സിംഗ് ആവശ്യപ്പെട്ടത്. ഒരു ദേശിയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇപ്പോഴുണ്ടാകുന്ന ഒരു നേതൃമാറ്റം പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കും. രാഹുലിന് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇത് നല്ല സമയമല്ലെന്ന വാദഗതികളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ അംഗത്വവിതരണം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത.് താഴെത്തട്ടിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം 2015 ല്‍ പാര്‍ട്ടി പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.

Top