ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐപിഎല്‍ മുന്‍ചെയര്‍മാന്‍ ലളിത് മോഡി.
ഇക്കാര്യം രാഹുലിനോ വദ്രയ്‌ക്കോ കോണ്‍ഗ്രസ്സിനോ നിഷേധിക്കാന്‍ കഴിയുമോ എന്നാണ് മോഡിയുടെ ചോദ്യം. ട്വീറ്റിനൊപ്പം ഒരു ഫോട്ടോയും മോഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ലളിത് മോഡിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രാഹൂല്‍ ഗാന്ധിയുടെ ഓഫീസ് രംഗത്ത് വന്നു. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ലളിത് മോഡി ശ്രമിക്കുന്നതെന്നും ഓഫീസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയോ ഗാന്ധി കുടുംബത്തിലെ ആരെങ്കിലുമോ മോഡിയുടെ ആതിഥേയത്വം സ്വീകരിച്ചിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി.


