രാഹുലിന്റെ പഞ്ചാബ് സന്ദര്‍ശനം രാഷ്ട്രീയ നാടകമെന്ന് ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ പഞ്ചാബ് സന്ദര്‍ശനം രാഷ്ട്രീയ നാടകമെന്ന് ബിജെപി. ഭുമിയേറ്റെടുക്കല്‍ ബില്ലിനെതിരേ കര്‍ഷകരെ സംഘടിപ്പിക്കുന്നതിനു മുമ്പു രാഹുല്‍ നിയമം പഠിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ജലസേചന പദ്ധതികള്‍ക്കും കനാലുകള്‍ നിര്‍മ്മിക്കുന്നതിനും ഭൂമിയേറ്റെടുക്കേണ്ടി വരും. ഇതു കര്‍ഷകര്‍ക്കു വേണ്ടിയാണ്. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധി ചൊവ്വാഴ്ചയാണു പഞ്ചാബിലെത്തി കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. ട്രെയിനിലായിരുന്നു രാഹുലിന്റെ പഞ്ചാബ് യാത്ര. ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദളും രാഹുലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Top