ആലപ്പുഴ: രാഷ്ട്രീയപാര്‍ട്ടി രൂപീകരണം തള്ളിക്കളയാനാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കും. നേതൃയോഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പിന്നോക്ക സമുദായക്കാരെ രാഷ്ട്രീയക്കാര്‍ വഞ്ചിക്കുന്നു. എങ്ങനെ പ്രവര്‍ത്തിക്കണം എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. അണികളുടെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എന്‍ഡിപിയോഗത്തെ തകര്‍ക്കാന്‍ പലകോണില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതെല്ലാം ഒറ്റക്കെട്ടായി ചെറുക്കും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും, തദ്ദേശ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ത്തലയില്‍ നടക്കുന്ന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വെളളാപ്പളളിയുടെ പ്രതികരണം.


