കോഴിക്കോട്: രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ഇടുക്കി സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ചന്ദ്രശേഖരന്‍, അനു, ജയലക്ഷ്മി എന്നിവരാണ് മരിച്ചത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടുക്കി നെടുങ്കണ്ടത്തു നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ബൈപാസ് ജങ്ഷനിലാണ് അപകടം നടന്നത്. ലോറിയുമായി ഇടിച്ച ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


