രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ മുഖ്യ അജണ്ട: കേന്ദ്രമന്ത്രി തവാര്‍ ചന്ദ് ഗെലോട്ട്

ബല്ലിയ: രാമക്ഷേത്ര നിര്‍മ്മാണം ബിജെപിയുടെ അജണ്ടയാണെന്ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി തവാര്‍ ചന്ദ് ഗെലോട്ട്. രാമക്ഷേത്ര നിര്‍മാണം ബിജെപി ഉപേക്ഷിച്ചിട്ടില്ലെന്നും രാമന്റെ അനുഗ്രഹമുണ്ടെങ്കില്‍ അവിടെ ക്ഷേത്രം ഉയരുമെന്നും മന്ത്രി പറഞ്ഞു.

അയോധ്യവിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ്. ശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

Top