മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ ദൈവം രാധേ മായ്‌ക്കെതിരെയുള്ള പരാതിയില്‍ എന്തു നടപടിയെടുത്തുവെന്ന് പോലീസിനോട് മുംബൈ ഹൈക്കോടതി. ഇത് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അഭിഭാഷകയായ ഫാല്‍ഗുനി ബ്രഹ്മഭട്ടിന്റെ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. രാധേ മായ്‌ക്കെതിരെ വഞ്ചന, അസഭ്യം, മതപരമായ വിശ്വാസത്തെ ഹനിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഫാല്‍ഗുനി കോടതിയെ സമീപിച്ചത്.
അതേസമയം, രാധേ മായ്‌ക്കെതിരെള്ള പരാതിയില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു. ആഗസ്റ്റ് 27ന് കോടതി വീണ്ടും വാദം കേള്‍ക്കും.


