തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പറേഷനില്‍ കൂട്ടരാജി. കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് കെഎസ്എഫ്ഡിസിയില്‍ നിന്നും സിനിമാപ്രവര്‍ത്തകരുടെ കൂട്ട രാജി. കോര്‍പ്പറേഷനെ രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സിനിമാപ്രവര്‍ത്തകരുടെ രാജി തീരുമാനം. ചലിചിത്ര താരം മണിയന്‍പിള്ള രാജു, സംവിധായകന്‍ ഷാജി കൈലാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്നും പലരും സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്ന് മണിയന്‍പിള്ള രാജു വ്യക്തമാക്കി. മൂന്ന് പേര്‍ രാജിവെച്ചാല്‍ അവിടെയും ഇഷ്ടക്കാരെ നിയമിക്കാമല്ലോ എന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച്കെഎസ്എഫ്ഡിസിയില്‍ കൂട്ടരാജി


