രാജ്‌കോട്ടില്‍ നരേന്ദ്രമോഡിയുടെ പ്രതിമ സ്ഥാപിച്ചത് പൊളിച്ചുനീക്കി

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതിമ സ്ഥാപിച്ചത് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. നരേന്ദ്രമോഡി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പൊളിച്ചു നീക്കിയത്. ഇത്തരം പ്രവൃത്തികള്‍ക്ക് തുനിയാതെ ശുചിത്വ ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മോഡി അഭ്യര്‍ത്ഥിച്ചിരുന്നു.

തുടര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത രമേഷ് ഉന്‍ദ്ധദ് ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടനപരിപാടികള്‍ റദ്ദാക്കുകയായിരുന്നു.
അതിനിടെ, മോഡിക്ക് ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനു വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുമെന്ന് യു.പിയിലെ മന്ത്രി അസംഖാന്‍ പ്രഖ്യാപിച്ചു.

Top