രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പനോനാരമയില്‍ വീണ്ടും മലയാളി തിളക്കം. നവംബര്‍ 20 ന് ഗോവയിലെ പനാജിയില്‍ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.

വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍, ജിത്തു ജോസഫിന്റെ ദൃശ്യം, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983, ഷാജി എന്‍ കരുണിന്റെ സ്വപാനം, രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ്, അനില്‍ രാധാകൃഷ്ണ മേനോന്റെ നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രഞ്ജിത്ത് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ഞാന്‍ കേരളചലചിത്രോല്‍സവത്തിലെ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെടാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. നവംബര്‍ 20 മുതല്‍ 30വരെയാണ് 45ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

Top