രാജ്യസഭാ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഒന്‍പതിന് തുടങ്ങി. വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി കെ കെ രാഗേഷ് (സിപിഐ എം), കെ രാജന്‍ (സിപിഐ), യുഡിഎഫ് സ്ഥാനാര്‍ഥികളായി വയലാര്‍ രവി (കോണ്‍ഗ്രസ്), പി വി അബ്ദുള്‍ വഹാബ് (മുസ്ലിംലീഗ്) എന്നിവരാണ് മത്സരിക്കുന്നത്.

നിയമസഭയില്‍ തയാറാക്കിയ ബൂത്തിലാണ് വോട്ടിങ് നടക്കുന്നത്. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചത്. എന്നാല്‍ നേരത്തെ വോട്ടിങ് പൂര്‍ത്തിയായാല്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ നേരത്തേ തന്നെ വോട്ട് എണ്ണും.

140 അംഗ നിയമസഭയില്‍, സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തോടെ ഇപ്പോള്‍ 139 അംഗങ്ങളാണുള്ളത്. നോമിനേറ്റഡ് അംഗമായ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് വോട്ടില്ല. 35 വോട്ട് കിട്ടുന്ന മൂന്നുപേരാണ് വിജയിക്കുക. യുഡിഎഫിന് 73 അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 65 അംഗങ്ങളും.

Top