തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജെഡിയുവിന്റെയും ആര്‍എസ്പിയുടേയും സഹായം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തേടിയതായി സിപിഐ നേതാവ് സി. ദിവാകരന്‍. ജെഡിയു, ആര്‍എസ്പി നേതാക്കളുമായി ചര്‍ച്ച നടത്തിയതായും അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നതായും ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ യുഡിഎഫിലെ കക്ഷികളുമായി വി.എസ്. അച്യുതാനന്ദന്‍ ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി. ദിവാകരന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി


