രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജിന് യുഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരും: മുരളീധരന്‍

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിനു യുഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. മുന്നണിയില്‍ നിന്നുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് ജോര്‍ജ് തന്നെ ചിന്തിക്കട്ടെയെന്നും അദേഹം അഭിപ്രായപ്പെട്ടു.

വളരെ ക്ഷമിച്ചതിന് ശേഷമാണ് ജോര്‍ജിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. അതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Top