ന്യൂഡല്‍ഹി : കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അടിസ്ഥാന വ്യവസായ മേഖലയിലെ വളര്‍ച്ച നിരക്ക് 3.8 ശതമാനമായി താഴ്ന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ വളര്‍ച്ച 4.2 ശതമാനമായിരുന്നു. കല്‍ക്കരി, ക്രൂഡോയില്‍, വൈദ്യുതി തുടങ്ങിയ എട്ടു സുപ്രധാന മേഖലകളിലെ വളര്‍ച്ചാ നിരക്കാണ് താഴ്ന്നത്.
കല്‍ക്കരി, സിമന്റ്, വൈദ്യൂതി മേഖലകളില്‍ ഉത്പാദനം മെച്ചപ്പെട്ടപ്പോള്‍ മികച്ച വളര്‍ച്ച നേടിയ ഉരുക്ക് മേഖല മാന്ദ്യത്തിന്റെ പിടിയിലായി. ചൈനീസ് ഇറക്കുമതി കുറഞ്ഞത് ഉരുക്ക് മേഖലയിലെ വളര്‍ച്ചാ നിരക്ക് 11.4 ശതമാനത്തില്‍ നിന്ന് 1.1 ശതമാനമായി കൂപ്പുകൂത്തി.
അതേസമയം 1.4 ശതമാനം വളര്‍ച്ച മാത്രമുണ്ടായിരുന്ന കല്‍ക്കരി മേഖല ഇത്തവണ 8.5 ശതമാനം വളര്‍ച്ച നേടി. സര്‍ക്കാരിന്റെ പുതിയ കല്‍ക്കരി നയമാണ് ഈ മേഖലയ്ക്ക് ഗുണമായത്.
സിമന്റ് മേഖല ഉത്പാദനത്തില്‍ 6.7 ശതമാനം വര്‍ദ്ധനയുണ്ട്. 8.6 ശതമാനമാണ് വൈദ്യൂതി രംഗത്തെ വളര്‍ച്ച. മുന്‍ വര്‍ഷം ഇത് 6.1 ശതമാനമായിരുന്നു. വളം മേഖലയില്‍ നെഗറ്റീവ് വളര്‍ച്ചയാണ്. 2.2 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന മേഖലയിലെ ഉത്പാദനത്തില്‍ 0.5 ഇടിവുണ്ടായി. പ്രക്യതിവാതകം, അസംസ്‌ക്യത എണ്ണ എന്നീ അടിസ്ഥാന വ്യവസായ മേഖലകളും നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.


