രാജ്യത്ത് ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കാന്‍150 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കാന്‍ 150 കോടി രൂപയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. ആവശ്യത്തിന് പാമോയില്‍ ലഭ്യമാക്കാന്‍ എണ്ണപ്പന വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതാണ് പദ്ധതി.

സോയബീന്‍, നിലക്കടല എന്നിവയുടെ കൃഷിക്കും സര്‍ക്കാര്‍ സഹായം നല്‍കും. കര്‍ഷകരില്‍നിന്ന് എണ്ണക്കുരു നേരിട്ട് ശേഖരിച്ച് സംസ്‌ക്കരിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

ഇറക്കുമതി ബില്ലില്‍ 100 കോടി രൂപ ലാഭിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വര്‍ണം, അസംസ്‌കൃത എണ്ണ എന്നിവ കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാണ്.

ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഭക്ഷ്യഎണ്ണയുടെ പ്രധാന ഉത്പാദകര്‍.

Top