ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച ദേശീയ പതാകകളുടെ വില്‍പ്പനയും ഉപയോഗവും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാനൊരുങ്ങുന്നു.
ആദരിക്കപ്പെടേണ്ട ദേശീയപതാക ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഉപയോഗത്തിന് ശേഷം റോഡിലും മറ്റും ഉപേക്ഷിക്കുന്ന പതാകകള്‍ പിന്നീട് കാല്‍നടയാത്രക്കാരടക്കമുള്ളവര്‍ ചവിട്ടി കടന്നു പോകുന്നു. ഇത്തരം സാഹചര്യങ്ങള്‍ തടയാനാണ് കേന്ദ്രത്തിന്റെ നീക്കം.
പ്ലാസ്റ്റിക് ദേശീയപതാകകള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.


