ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജനങ്ങള്‍ക്കു വേണ്ടത് വികസനമാണെന്നും അതുകൊണ്ട് തന്നെ അവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറത്തു. ന്യൂഡല്‍ഹിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 അധികാരകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് ഇന്നു നേതാക്കന്‍മാരില്ല. പാര്‍ലമെന്റിലും അവര്‍ക്ക് പ്രതിപക്ഷ നേതാവില്ല. മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയുടെ വിജയത്തില്‍ വലിയൊരു പങ്കുവഹിച്ചു. കോണ്‍ഗ്രസിന്റെ ഈ പരാജയം ഇനി അങ്ങോട്ട് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


