രാജ്യത്ത് കോടീശ്വരന്മാര്‍ പെരുകുന്ന നഗരം പൂനെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോടിപതികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന നഗരമായി പൂനെയെ ലോക സാമ്പത്തിക ഗവേഷണ സ്ഥാപനം തെരഞ്ഞെടുത്തു.

2004 മുതല്‍ 2014 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് കോടിപതികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന ഇന്ത്യയിലെ നഗരമായി പൂനെയെ തെരഞ്ഞെടുത്തത്. ഏഷ്യാ-പസഫിക് മേഖലകളില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന 20 നഗരങ്ങളില്‍ ഏഴെണ്ണവും ഇന്ത്യയിലാണെന്നും ഗവേഷണം വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തിനിടെ പൂനെയിലെ സമ്പന്നരുടെ എണ്ണത്തില്‍ 317 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Top