രാജ്യത്ത് അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധന

മുംബൈ: രാജ്യത്ത് അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 17 ശതമാനമാണ് വര്‍ധന. കൊട്ടക് വെല്‍ത്ത് മനേജ്‌മെന്റിന്റെ ആനുവല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് ‘ടോപ്പ് ഓഫ് ദി പിരമിഡ് 2015’ ലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 25 കോടി രൂപയിലേറെ ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 1,37,000ആയി. ഒരു വര്‍ഷംമുമ്പ് ഇത് 1,17,000ആയിരുന്നു. ഓഹരി വിപണി, ഇകൊമേഴ്‌സ് എന്നിവയുടെ മുന്നേറ്റമാണ് ഏറെപേരെയും ധനികരാക്കിയത്.

അതിസമ്പന്നരുടെ എണ്ണത്തില്‍ അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 26 ശതമാനം വര്‍ധനയുണ്ടാകും. 2019-20 വര്‍ഷത്തില്‍ 128 ലക്ഷം കോടിയില്‍നിന്ന് 415 ലക്ഷം കോടി രൂപയായി ഇവരുടെ മൊത്തവരുമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

മെട്രോ നഗരങ്ങളില്‍നിന്നുമാത്രമല്ല ചെറു നഗരങ്ങളിലും അതിസമ്പന്നരുടെ എണ്ണം വര്‍ധിക്കുകയാണ്.

Top