രാജ്യത്തെ 10 ചെറുകിടബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രാഥമിക അനുമതി നല്‍കി

മുംബൈ: ചെറുകിട ബാങ്കുകള്‍ തുടങ്ങാന്‍ 10 കമ്പനികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി. സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ബാങ്കിങ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന ചെറുബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്.

എ.യു ഫിനാന്‍സിയേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ്, കാപിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡ്, ദിഷ മൈക്രോഫിന്‍, ഇക്വിറ്റാസ് ഹോള്‍ഡിങ്‌സ്, ഇസാഫ് മൈക്രോ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ജനലക്ഷ്മി ഫിനാന്‍ഷ്യല്‍ സര്‍വിസസ്, ആര്‍.ജി.വി.എന്‍ (നോര്‍ത് ഈസ്റ്റ്) മൈക്രോഫിനാന്‍സ്, സൂര്യോദയ് മൈക്രോ ഫിനാന്‍സ്, ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ്, ഉത്കര്‍ഷ് മൈക്രോ ഫിനാന്‍സ് എന്നിവയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

18 മാസത്തേക്കാണ് ഇവക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. പരമ്പരാഗത ബാങ്കുകളില്‍ വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരും ചെറുകിട ബിസിനസുകാരുമുള്‍പ്പെടെ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പാസൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞു

Top